Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Next Month

എൽ നിനോ അടുത്ത മാസം എത്തുമെന്ന് ലോക കാലാവസ്ഥാ സംഘടന

ന്യൂ​ഡ​ൽ​ഹി: മേ​യ്-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ എ​ൻ നി​നോ പ്ര​തി​ഭാ​സം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എം​ഒ) പ്ര​വ​ച​നം.

അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​പ്പി​ക്കു​ന്ന കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സ​മാ​യ എ​ൽ നി​നോ ഈ ​മൂ​ന്ന് മാ​സ കാ​ല​യ​ള​വി​നി​ട​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ഇ​തു മൂ​ലം കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ച​ക്ര​ത്തി​ൽ പ്രാ​ദേ​ശി​ക വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്നു​മാ​ണ് ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന പ്ര​വ​ചി​ക്കു​ന്ന​ത്.

ഡ​ബ്ല്യു​എം​ഒ​യു​ടെ പ്ര​വ​ച​നം ശ​രി​യാ​കു​ക​യാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ താ​ഴെ​യാ​യി ഈ ​വ​ർ​ഷം മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ മ​ണ്‍സൂ​ണ്‍ കാ​ലം എ​ൽ നി​നോ പ്ര​തി​ഭാ​സം മൂ​ലം വീ​ണ്ടും ദു​ർ​ബ​ല​മാ​കും.

പ​സി​ഫി​ക് സ​മു​ദ്ര​ത്തി​ൽ രൂ​പം​കൊ​ള്ളു​ക​യും ലോ​ക​മെ​ന്പാ​ടു​മു​ള്ള കാ​ലാ​വ​സ്ഥ​യെ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ന്ന എ​ൽ നി​നോ എ​ന്ന കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സം സ​മു​ദ്രോ​പ​രി​ത​ലം അ​സാ​ധാ​ര​ണ​മാ​യി ചൂ​ട് പി​ടി​ക്കു​ന്ന​തി​നും ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന​താ​ണ്.

ഒ​ൻ​പ​തു​ മു​ത​ൽ 12 വ​രെ മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​ൽ നി​നോ പ്ര​തി​ഭാ​സം സാ​ധാ​ര​ണ​യാ​യി ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ വ​ർ​ഷം ഇ​ട​വേ​ള​യി​ലാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. മേ​യ്-​ജൂ​ലൈ മാ​സ​ങ്ങ​ൾ​ക്കി​ട​യി​ലാ​യി​രി​ക്കും എ​ൽ നി​നോ ഉ​ണ്ടാ​കു​ക​യെ​ങ്കി​ലും പ്ര​തി​ഭാ​സം ശ​ക്തി പ്രാ​പി​ക്കു​ന്ന ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​ന്ത്യ​യി​ലെ മ​ഴ​യി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കു​ക.

ഈ ​സ​മ​യ​ത്തെ മ​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന രാ​ജ്യ​ത്തെ കാ​ർ​ഷി​ക​വ്യ​വ​സ്ഥ​ക​ൾ പ്ര​തി​ഭാ​സം മൂ​ലം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള​നു​ഭ​വ​പ്പെ​ടും. അ​തി​നി​ടെ സാ​ധാ​ര​ണ എ​ൽ നി​നോ പ്ര​തി​ഭാ​സ​ങ്ങ​ളെ​ക്കാ​ൾ ആ​ഘാ​തം കൂ​ടി​യ രൂ​പ​മാ​യ
"സൂ​പ്പ​ർ എ​ൽ നി​നോ’ പ്ര​തി​ഭാ​സം ഈ ​വ​ർ​ഷം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് രാ​ജ്യാ​ന്ത​ര കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ലോ​ക​മെ​ന്പാ​ടും പ്ര​വ​ച​നാ​തീ​ത​മാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ​ക്കും അ​സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യ്ക്കും കാ​ര​ണ​മാ​കു​ന്ന ഈ ​പ്ര​തി​ഭാ​സം ഇ​ന്ത്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​ത്ത വ​ര​ൾ​ച്ച​യ്ക്കും വ​ഴി തെ​ളി​യി​ച്ചേ​ക്കാം.

Latest News

Corehub Up